കെ.എം ഷാജി നിയമസഭാംഗം അല്ലാതായെന്നു വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. ഹൈക്കോടതി സ്റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്റ്റേ നീട്ടാത്തതിനാലുമാണ് നിയമസഭാ സെക്രട്ടറി ഇത്തരമൊരു അറിയിപ്പ് പുറത്തിറക്കിയത്. 24ാം തിയ്യതിയാണ് അറിയിപ്പ് പുറത്തുവന്നത്. അയോഗ്യതയ്ക്ക് ഹൈക്കോടതി അനുവദിച്ച സ്റ്റേ വെള്ളിയാഴ്ച അവസാനിച്ചുവെന്നും അതിനാൽ അദ്ദേഹം നിയമസഭാംഗം അല്ലാതായിരിക്കുന്നു എന്നാണ് നിയമസഭാ സെക്രട്ടറി ഇറക്കിയ അറിയിപ്പില്‍ പറയുന്നത്.
Comments