You are Here : Home / News Plus

ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്

Text Size  

Story Dated: Sunday, November 18, 2018 08:13 hrs UTC

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്. ഉച്ചയ്ക്ക് ശേഷം ശശികല നിലയ്ക്കലില്‍ എത്തുമെന്നാണ് സൂചന. ശശികലയെ പോലീസ് തടയില്ല. പോലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തന്നെ ശബരിമലയിലെത്തുന്ന ശശികല അധികം താമസിയാതെ മടങ്ങും.

അതേസമയം സന്നിധാനത്ത് പകല്‍ സമയത്തും തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെയാണ് നിയന്ത്രണം. തീര്‍ത്ഥാടകരുടെ തിരക്ക് കുറയ്ക്കാനാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. 

ഇതിനിടെ മുതിര്‍ന്ന മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിലയ്ക്കലെത്തി. തിരുവഞ്ചിയൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍ എന്നിവരാണ് നിലയ്ക്കലിലെത്തിയത്.തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. 

ശബരിമലയിലേയ്ക്കെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. മലയാളികള്‍ കുറവാണ്.
 

അന്യസംസ്ഥാനത്തുനിന്നെത്തുന്നവരാണ് ഭൂരിഭാഗവും. പോലീസ് കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ബോംബ് സ്ക്വാഡ് അടക്കമുള്ള പരിശോധനകള്‍ പോലീസ് നടത്തുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.