You are Here : Home / News Plus

സാവകാശ ഹര്‍ജി: തീരുമാനം വൈകി വന്ന വിവേകമെന്ന് ചെന്നിത്തല

Text Size  

Story Dated: Friday, November 16, 2018 05:10 hrs UTC

സാവകാശ ഹര്‍ജി നല്‍കാനുളള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകക്ഷി യോഗത്തിൽ നിരാകരിച്ച ആവശ്യം തന്ത്രിയും രാജകുടുംബവുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി അംഗീകരിച്ചത് എന്ത് ജനാധിപത്യമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറ‍ഞ്ഞു. 

അതേസമയം, ശബരിമലയിലെ സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വംബോർഡ് നാളെ സുപ്രീംകോടതിയിൽ സാവകാശഹർജി നൽകുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി. നാളെ ഹർജി നൽകാനാകില്ലെങ്കിൽ തിങ്കളാഴ്ച തീർച്ചയായും ഹർജി സമർപ്പിക്കാനാകുമെന്നും അദ്ദേഹം പറ‍ഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.