You are Here : Home / News Plus

ഐ ജി മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയെന്ന് ബിജെപി നേതാവ്

Text Size  

Story Dated: Tuesday, October 30, 2018 04:07 hrs EDT

ഐജി മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയാണെന്നാണ് ഗോപാലകൃഷ്ണന്‍റെ വാക്കുകള്‍. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഐ ജി മനോജ്‌ എബ്രഹാമാണ്. എന്നിട്ട് അത് ഭക്തരുടെ മേൽ കെട്ടി വയ്ക്കാൻ ശ്രമിച്ചുവെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നാണ് ഗോപാലകൃഷ്ണന്‍റെ ഭീഷണി. ഒരു പ്രമോഷന്‍ ലഭിക്കാന്‍ കേന്ദ്ര ട്രിബ്യൂണലില്‍ പോകേണ്ടി വരുമെന്നാണ് ഗോപാലകൃഷ്ന്‍ പറഞ്ഞത്. മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 25000 പൊലീസുകാരെത്തിയാല്‍ അതിന്‍റെ ഇരട്ടി വിശ്വാസികളെ ബിജെപി ശബരിമലയില്‍ എത്തിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൊച്ചിയില്‍ എസ്പി ഓഫീസിന് മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധ പ്രകടത്തില്‍ സംസാരിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More