You are Here : Home / News Plus

ചൈനീസ് ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ട്

Text Size  

Story Dated: Thursday, October 25, 2018 05:11 hrs EDT

വ്യോമപരിധി ലംഘിച്ച് ചൈനയുടെ രണ്ട് ഹെലികോപ്ടറുകള്‍ ഇന്ത്യയിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. ലഡാക്കിലെ ട്രിഗിലാണ് ചൈനീസ് ഹെലികോപ്ടറുകള്‍ അതിര്‍ത്തി ലംഘിച്ചതായി കണ്ടെത്തിയത്. സെപ്റ്റംബര്‍ 27ന് ലഡാക്ക്- ടിബറ്റ് അതിര്‍ത്തിയില്‍ ഹെലികോപ്ടറുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 10 മിനിറ്റോളം ഇന്ത്യന്‍ വ്യോമാതിർത്തിക്കുള്ളിൽ ചുറ്റിസഞ്ചരിച്ച് ഹെലികോപ്ടറുകള്‍ തിരികെപ്പോയാതായാണ് വിവരം. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ ഹെലികോപ്ടര്‍ ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ എത്തിയതിനും മൂന്ന് ദിവസം മുമ്പാണ് ചൈനീസ് ഹെലികോപ്ടറുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.