You are Here : Home / News Plus

ഖഷോഗിയുടെ കൊലപാതകം; സൗദി ഉദ്യോഗസ്ഥരുടെ വിസ യു എസ് റദ്ദാക്കി

Text Size  

Story Dated: Wednesday, October 24, 2018 02:10 hrs EDT

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് അമേരിക്ക. 21 സൗദി ഉദ്യോഗസ്ഥരുടെ വിസയാണ്‌ യു എസ് വിദേശകാര്യ വകുപ്പ് റദ്ദാക്കുന്നത്‌. ഭാവിയില്‍ ഇവര്‍ക്ക്‌ വിസ ലഭിക്കുവാനുള്ള അവസരങ്ങളും ഇല്ലാതാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് അവസാന വാക്കല്ലെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ വഴിയേ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രി മൈക്ക് പോംപിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.