You are Here : Home / News Plus

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനത്തിന് അനുമതി

Text Size  

Story Dated: Wednesday, October 24, 2018 02:02 hrs EDT

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്തും. സാധ്യതാ പഠനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണിത്. കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു പുതിയ അണക്കെട്ട്. ഇതിനായി 53.22 മീറ്റർ ഉയരത്തിൽ അണക്കെട്ടിനുള്ള സാധ്യത കേരളം പരിശോധിക്കും. ഇത് രണ്ടാം തവണയാണ് സാധ്യത പഠനത്തിന് കേന്ദ്രം അനുമതി നൽകുന്നത്. നേരത്തെ അനുമതി നല്‍കിയപ്പോള്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കേന്ദ്രത്തിന് കത്തയച്ചതിന്‍റെ അടിസ്ഥാനത്തില്‍ അനുമതി പിന്‍വലിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More