You are Here : Home / News Plus

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയർത്തിക്കാട്ടില്ല- ചിദംബരം

Text Size  

Story Dated: Monday, October 22, 2018 03:39 hrs EDT

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെയോ മറ്റേതെങ്കിലും നേതാവിനെയോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി. ചിദംബരം. കോണ്‍ഗ്രസുമായി പ്രാദേശിക പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നത് തടയുന്നതിന് അപകടകരമായ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയപ്പോള്‍ എഐസിസി ഇടപെടുകയും അത് തടയുകയും ചെയ്തിട്ടുണ്ട്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക എന്നതാണ് പ്രധാനം. തല്‍സ്ഥാനത്ത് പുരോഗമനപരവും വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതും നികുതി ഭീകരവാദം ഇല്ലാത്തതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണംകൊടുക്കുന്നതും കര്‍ഷക സൗഹാര്‍ദപരവുമായ ഒരു സര്‍ക്കാരാണ് വരേണ്ടതെന്നും ചിദംബരം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More