കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. റിമാന്‍ഡ് കാലവധി തീര്‍ന്ന സാഹചര്യത്തില്‍ ഇന്ന് അദ്ദേഹത്തെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു. സെപ്റ്റംബര്‍ 21-ന് അറസ്റ്റിലായ ഫ്രാങ്കോയെ 24-നാണ് റിമാന്‍ഡ് ചെയ്തത്.
Comments