You are Here : Home / News Plus

ഇന്ധനവില വര്‍ദ്ധന; പ്രധാനമന്ത്രി യോഗം വിളിച്ചു

Text Size  

Story Dated: Thursday, October 04, 2018 09:37 hrs UTC

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുക്കുന്നു. ഇന്ധന വില വര്‍ദ്ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം. പെട്രോള്‍ ഡീസല്‍ വില ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഇതിനിടെ പാചക വാതക വിലയും വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കുകയാണ്. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.