പ്രധാനമന്ത്രി നരേന്ദ്ര മോദി, ആകാശവാണിയിലൂടെ പൊതുജനങ്ങളുമായി സംവദിച്ചു. ജനങ്ങളുമായി ഉള്ളുതുറന്ന് സംസാരിക്കുന്നെന്ന സന്ദേശവുമായി ‘മന്‍ കി ബാത്’ എന്ന പേരിലുള്ള പ്രധാനമന്ത്രിയുടെ ആദ്യ റേഡിയോ പ്രഭാഷണം രാവിലെ 11ന് ആകാശവാണി പ്രക്ഷേപണം ചെയ്തു. ജനങ്ങള്‍ക്ക് വിജയ ദശമി ആശംസകള്‍ നേര്‍ന്നുകൊണ്ട് സംഭാഷണം ആരംഭിച്ച മോദി ഇനി മുതല്‍ മാസത്തില്‍ ഒന്നോ രണ്ടോ ഞായറാഴ്ചകളില്‍ റേഡിയോ വഴി ജനങ്ങളോട് സംവദിക്കുമെന്ന് അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ശുചിത്വ പരിപാടിയായ സ്വച്ഛ് ഭാത് അഭിയാനില്‍ എല്ലാവരും പങ്കാളിയാവണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാ ദൗത്യം വിജയകരമായി പൂറത്തിയാക്കുക വഴി ശാസ്ത്രജ്ഞന്‍മാര്‍ രാജ്യത്തിന്‍്റെ കരുത്തും അഭിമാനവുമാണ് തുറന്നുകാട്ടുന്നത്. നമ്മള്‍ നടന്നു തുടങ്ങിയിട്ടേയുള്ളൂ. വഴികാട്ടാന്‍ ആരുമില്ല. പുരോഗതിക്കായി നമ്മള്‍ മുന്നിട്ടിറങ്ങണം. രാജ്യം സര്‍ക്കാറിന്‍േറതല്ല, ജനങ്ങളുടേതാണ്.
ഖാദി ഉല്‍പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും വീടുകളില്‍ ഒരു ഖാദി ഉല്‍പ്പന്നമെങ്കിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങുന്നതു വഴി ഗ്രാമങ്ങളിലുള്ള പാവങ്ങളുടെ പുരോഗതിക്കായുള്ള ദീപമാണ് തെളിയിക്കുന്നതെന്നും മോദി പറഞ്ഞു. രാജ്യത്തിന്‍്റെ വികസനത്തില്‍ ജനങ്ങള്‍ പങ്കാളിയാവണമെന്നും മോദി ആവശ്യപ്പെട്ടു.
തങ്ങളുടെ ചിന്തകളും ആശയങ്ങളും എഴുതി തന്നോട് പങ്കുവെക്കാവുന്നതാണെന്നും ഒരുമിച്ച് ഇന്ത്യയെ സേവിക്കുക വഴി രാജ്യത്തെ ഉന്നതിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Comments