You are Here : Home / News Plus

ഏഷ്യന്‍ ഗെയിംസ്:റിലേയിലും ഹോക്കിയിലും ഇന്ത്യക്ക് സ്വര്‍ണം

Text Size  

Story Dated: Thursday, October 02, 2014 05:02 hrs UTC

ഇഞ്ചിയോണ്‍: മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്‍െറ മികവില്‍ ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം. പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4^2) തോല്‍പ്പിച്ചാണ് ഇന്ത്യ 16 വര്‍ഷത്തിനുശേഷം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 4X400 റിലേയിലും ഇന്ത്യ റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കി. മലയാളി താരം ടിന്‍റു ലൂക്ക ഉള്‍പ്പെട്ട വനിതാ ടീമാണ് മെഡല്‍ നേട്ടം കൈവരിച്ചത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ടിന്‍റുവിന്‍െറ മെഡല്‍ നേട്ടം രണ്ടായി. കഴിഞ്ഞദിവസം വനിതകളുടെ 800 മീറ്ററില്‍ ടിന്‍റു വെള്ളി നേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.