You are Here : Home / News Plus

കോണ്‍ഗ്രസ് പരിപാടികളില്‍ ഇനി ഫ്ളക്സ് ഉപയോഗിക്കില്ലെന്ന്‍ കെ.പി.സി.സി പ്രസിഡന്‍റ്

Text Size  

Story Dated: Thursday, October 02, 2014 06:41 hrs UTC

കോണ്‍ഗ്രസ് പരിപാടികളില്‍ ഇനി ഫ്ളക്സ് ഉപയോഗിക്കില്ലെന്ന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. തിരുവനന്തപുരത്ത് ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന ഗാന്ധിസ്മൃതിയാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത സാഹചര്യത്തിലാണ് പരിപാടികള്‍ക്ക് ഫ്ളക്സുകള്‍ ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം. ഗാന്ധി പാര്‍ക്ക് മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വരെയാണ് ഗാന്ധിസ്മൃതിയാത്ര. പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും അണിചേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.