You are Here : Home / News Plus

സ്വച്​ഛ ഭാരത്​ മിഷന്​ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം

Text Size  

Story Dated: Thursday, October 02, 2014 06:39 hrs UTC

 വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശവുമായി ഗാന്ധി ജയന്തി ദിനത്തിൽ സ്വച്​ഛ ഭാരത്​ മിഷന്​ തുടക്കമായി. രാജ്​ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്​പാർച്ചന നടത്തിയ ശേഷം ഡൽഹി രാജ്പഥില്‍ വാൽമീകി സദനിലേക്കുള്ള റോഡുകൾ പ്രധാനമന്ത്രി നരേന്ദ്ര​മോദി വൃത്തിയാക്കി. ഗാന്ധി ഏറെക്കാലം താമസിച്ച സ്ഥലമാണ്​ വാൽമീകീ സദൻ. ശുചിത്വം പാലിക്കുക എന്നത് ഇന്ത്യയിലെ ഓരോ പൗര​െൻറയും ഉത്തരവാദിത്തമാണ്​. ശുചിത്വഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു.പദ്ധതിക്കു പിന്നില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യം എന്ന ഗാന്ധിജിയുടെ സ്വപ്നം നിറവേറി, എന്നാല്‍ ശുചിത്വ ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ഥ്യമായില്ല. ഇതിനായാണ് ജനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മോദി പറഞ്ഞു. ശുചിത്വ യജ്ഞത്തി​​െൻറ പ്രചാരണത്തിനായി ഒമ്പതു പ്രമുഖരെ പ്രധാനമന്ത്രി വെല്ലുവിളിച്ചു.ക്രിക്കറ്റ്​ താരം സചിന്‍, ശശി തരൂര്‍, ബാബാ രാംദേവ്, പ്രിയങ്ക ചോപ്ര, അനില്‍ അംബാനി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയാണ് അദ്ദേഹം വെല്ലുവിളിച്ചത്​.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.