You are Here : Home / News Plus

പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു

Text Size  

Story Dated: Wednesday, October 01, 2014 12:25 hrs UTC

ലഖ്‌നോ:ഗോരഖ്പൂരിനടുത്ത് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു.വാരണാസിയില്‍ നിന്ന് ഗോരഖ്പൂരിലേക്ക് വന്ന കൃഷക് എക്‌സ്പ്രസും ലഖ്‌നോയില്‍ നിന്ന് ബറൗണിയിലേക്ക് പോയ ബറൗണി എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. ബറൗണി എക്‌സ്പ്രസ് ട്രാക്കുമാറുമ്പോള്‍ പിന്നില്‍ നിന്ന് വന്ന കൃഷക് എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബറൗണി എക്‌സ്പ്രസിന്റെ മൂന്ന് ബോഗികള്‍ മറിഞ്ഞു. അപകടത്തില്‍ 45 പേര്‍ക്ക് പരുക്കു പറ്റിയിട്ടുണ്ട്. ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രി 10:45 ന് ആയിരുന്നു അപകടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.