You are Here : Home / News Plus

യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവം;കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്

Text Size  

Story Dated: Tuesday, September 30, 2014 06:37 hrs UTC

ക്ലാസില്‍ സംസാരിച്ച കുറ്റത്തിന് അഞ്ചു വയസ്സുകാരനെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കടുത്ത നിയമലംഘനമാണ് നടന്നതെന്നും കുട്ടിയുടെ പ്രായത്തിന് യാതൊരു പരിഗണനയും നല്‍കാതെയാണ് പ്രിന്‍സിപ്പല്‍ ശശികല കുട്ടിയെ നാല് മണിക്കൂര്‍ കൂട്ടില്‍ പൂട്ടിയിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവര്‍ത്തിക്കാന്‍ വേണ്ട യാതൊരു സൗകര്യവുമില്ലാത്ത സ്കൂള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ ഉടനുണ്ടായേക്കും.

തിങ്കളാഴ്ച്ച അറസ്റ്റിലായ ശശികലയെ ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. സി.ബി.എസ്.ഇ സ്ക്കൂള്‍ ആണെങ്കിലും ഇതിന് പ്രവര്‍ത്തിക്കാന്‍ വേണ്ട നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍.ഒ.സി) ഉണ്ടോ എന്നുള്ള കാര്യം വ്യക്തമല്ല. ഇതിന്‍റെ നിജസ്ഥിതി മനസ്സിലാവണമെങ്കില്‍ സ്ക്കൂളിന്‍റെ രേഖകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.