You are Here : Home / News Plus

നഗരസഭകളില്‍നിന്ന് രണ്ടുരൂപ നിരക്കില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നു

Text Size  

Story Dated: Tuesday, September 30, 2014 04:02 hrs UTC

സംസ്ഥാനത്തെ 65 നഗരസഭകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ സ്വീകരിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഇ-മാലിന്യം അഞ്ചുരൂപ നിരക്കില്‍ ശേഖരിക്കും. ഗാന്ധിജയന്തി ദിനത്തില്‍ ഇത് തുടങ്ങുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സിയാല്‍ മോഡലില്‍ രൂപവത്കരിച്ച ക്ലീന്‍ കേരള കമ്പനിയാണ് മാലിന്യം ശേഖരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം നഗരസഭകള്‍ മുഖേനയാണ് ശേഖരിക്കുന്നത്. ഇവ നല്‍കുന്നവര്‍ കിലോയ്ക്ക് രണ്ട് രൂപ വീതം കൊടുക്കണം. കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ നല്‍കുമ്പോള്‍ കിലോയ്ക്ക് അഞ്ച് രൂപ വെച്ച് നല്‍കണം.

സംസ്ഥാനത്താകെ 1000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വാര്‍ഡുതലത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് നഗരസഭയിലെ ഒരു സ്ഥലത്ത് ശേഖരിക്കും. ഇവ ക്ലീന്‍കേരള കമ്പനിയുടെ നേതൃത്വത്തില്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറും. വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കാളികളാക്കിക്കൊണ്ടാണ് ശേഖരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.