You are Here : Home / News Plus

കവിതാ കര്‍ക്കരെ അന്തരിച്ചു

Text Size  

Story Dated: Monday, September 29, 2014 06:00 hrs UTC

മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനാ മേധാവി ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിതാ കര്‍ക്കരെ(57) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അവരെ നഗരത്തിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ ബോധക്ഷയമുണ്ടായതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. കോളജ് അധ്യാപികയാണ് കവിത. ഭീകരാക്രമണത്തിനിടെ വെടിയേറ്റുമരിച്ച കര്‍ക്കരെയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതക്ക് ഇവരുടെ സംശയങ്ങള്‍ അടിവരയിട്ടിരുന്നു.
തുടക്കത്തില്‍ കര്‍ക്കരെയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി രംഗത്തുണ്ടായിരുന്ന കവിത പിന്നീട് ഉള്‍വലിയുകയായിരുന്നു. കര്‍ക്കരെയുടെ മരണത്തെ തുടര്‍ന്ന് അനുശോചനം അറിയിക്കാന്‍ സഹായവാഗ്ദാനങ്ങളുമായി ചെന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ വിസമ്മതിച്ചത് വാര്‍ത്തയായിരുന്നു. കൊല്ലപ്പെടും മുമ്പ് കര്‍ക്കരെ തന്നെ വിളിച്ചിരുന്നുവെന്നും തന്‍െറ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞതായുള്ള കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്‍െറ പ്രസ്താവനയെ തള്ളി രംഗത്തുവന്നിരുന്നു. ദിഗ്വിജയ് സിങ്ങിന്‍െറത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നാണ് കവിത പ്രതികരിച്ചത്.2008ലെ മാലേഗാവ് സ്ഫോടന കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിമര്‍ശമാണ് കുടുംബത്തെ ഏറെ തളര്‍ത്തിയതെന്ന് കവിത ചാനല്‍ അഭിമുഖങ്ങള്‍ക്കിടെ വെളിപ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.