You are Here : Home / News Plus

ഡല്‍ഹിയില്‍ യാത്രക്കിടെ യുവതി കൂട്ടമാനഭംഗത്തിനിരയായി

Text Size  

Story Dated: Thursday, September 18, 2014 03:27 hrs UTC

ന്യൂഡല്‍ഹി: തലസ്ഥാനത്തു നിന്നുള്ള ബലാല്‍സംഗ വാര്‍ത്തകള്‍ തുടര്‍ക്കഥയാവുന്നു. രാജ്യം നടുങ്ങിയ ഡല്‍ഹി ബലാല്‍സംഗത്തിനുശേഷം വീണ്ടും യാത്രക്കിടെ യുവതി കൂട്ടമാനഭംഗത്തിനിരയായി. കാറില്‍ യാത്രചെയ്യവെ സുഹൃത്തും കൂട്ടുകാരും ചേര്‍ന്ന് 23 കാരിയെ ബലാല്‍സംഗം ചെയ്തതിനു ശേഷം ഡല്‍ഹിയിലെ നെഹ്റു പ്ളേസിലെ റോഡരികില്‍ തള്ളി.
ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നും പെണ്‍കുട്ടിക്ക് മയക്കു മരുന്നു കലര്‍ന്ന സോഫ്റ്റ് ഡ്രിങ്ക് നല്‍കി ബോധം കെടുത്തിയതിനു ശേഷമാണ് പ്രതികള്‍ ക്രൂരകൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. വഴിയരികില്‍ ബോധരഹിതയായി കിടക്കുന്ന പെണ്‍കുട്ടിയെ കണ്ട ഒട്ടോ ഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈദ്യ പരിശോധനയില്‍ ഇവര്‍ ബലാല്‍സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം മുന്നോട്ടുപോവുന്നുവെന്നും പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.