You are Here : Home / News Plus

മദ്യനയം:സര്‍ക്കാരിനുവേണ്ടി ഹൈകോടതിയില്‍ കപില്‍ സിബല്‍ ഹാജരാകും

Text Size  

Story Dated: Sunday, September 14, 2014 05:05 hrs UTC

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് ഹൈകോടതിയില്‍ കേരള സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും. ഈ ആവശ്യം കപില്‍ സിബലിനെ അറിയിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരാകില്ല.
ഹൈകോടതിയിലെ കേസില്‍ സെപ്റ്റംബര്‍ 16ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മദ്യവില്‍പന മൗലികാവകാശമല്ലെന്നും സര്‍ക്കാര്‍ നയം അനുസരിക്കാന്‍ ബാര്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.