You are Here : Home / News Plus

മനോജ് വധക്കേസ്: വിക്രമനെ വിദഗ്ധ പരിശോധനക്ക് വിധേയനാക്കി

Text Size  

Story Dated: Saturday, September 13, 2014 05:39 hrs UTC

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ വിക്രമനെ വിദഗ്ധ വൈദ്യപരിശോധനക്ക് വിധേയനാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്. ബോംബ് സ്ഫോടനത്തിലുണ്ടായതെന്ന് സംശയിക്കുന്ന 15 മുറിവുകള്‍ വിക്രമന്‍െറ ശരീരത്തിലുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായിരുന്നു വിദഗ്ധ പരിശോധന.
മനോജിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് അക്രമിസംഘം ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ചിരുന്നു. ബോംബിന്‍െറ ചീള് തെറിച്ചുള്ള മുറിവുകള്‍ കൊലപാതകത്തില്‍ വിക്രമന്‍ പങ്കാളിയാണെന്നുള്ളതിന്‍െറ തെളിവാണെന്ന് അന്വേഷണസംഘം വിലയിരുത്തി. തലശേരിയിലെ ത്വക് രോഗ വിദഗ്ധന്‍െറ പരിശോധനയില്‍ വിക്രമന്‍െറ മുറിവുകള്‍ ബോംബ് സ്ഫോടനത്തില്‍ പറ്റിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.