You are Here : Home / News Plus

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളും -മന്ത്രി ജാവ്‌ദേക്കര്‍

Text Size  

Story Dated: Wednesday, September 10, 2014 03:35 hrs UTC

ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടായിരിക്കും പശ്ചിമഘട്ട സംരക്ഷണം നടപ്പാക്കുകയെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ കേരളത്തില്‍നിന്നുള്ള ബി.ജെ.പി സംഘത്തിന് ഉറപ്പുനല്‍കി.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോവുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേന്ദ്രം നിലപാടെടുത്ത സാഹചര്യത്തിലായിരുന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഈ വിഷയത്തില്‍ പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അഭിപ്രായം തേടുമെന്നും മന്ത്രി വ്യക്തമാക്കി. ജനാധിപത്യപരമായ രീതിയില്‍ത്തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്‍, ജനറല്‍സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, ഉമാകാന്തന്‍, ഹിന്ദു ഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ജാവ്‌ദേക്കറുമായി ചര്‍ച്ചനടത്തിയത്.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.