You are Here : Home / News Plus

അസമില്‍ രണ്ട് പെണ്‍കുട്ടികള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Text Size  

Story Dated: Saturday, September 06, 2014 05:06 hrs UTC

അസമിലെ കരിംജങ് ജില്ലയിലെ രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. അസമിലെ നിലംബസാര്‍ മേഖലയിലെ സ്കൂളില്‍ പത്ത്, ഒമ്പത് ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. ബുധനാഴ്ച വൈകുന്നേരം മുതല്‍ കാണാതായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിക്കടുത്തായാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയതിന് ശേഷം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.