You are Here : Home / News Plus

മനോജ് വധം: ഒന്നാം പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

Text Size  

Story Dated: Friday, September 05, 2014 06:03 hrs UTC

കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസിലെ ഒന്നാംപ്രതി വിക്രമനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പൂറപ്പെടുവിച്ചു. ക്രൈംബ്രാഞ്ചാണ് വിക്രമനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിക്രമനും മറ്റു ഏഴ്പേര്‍ക്കെതിരെയും യു.എ.പി.എ നിയമം ചുമത്തിയാണ് കേസെടുത്തരിക്കുന്നത്. ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി.
എ.ഡി.ജി.പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാഷ്ട്രീയ കൊലപാതകമാണോ എന്ന് തെളിവുകള്‍ ശേഖരിച്ച ശേഷം വ്യക്തമാക്കുമെന്ന് എ.ഡി.ജി.പി അനന്തകൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു. പ്രതികളെ കുറിച്ച് കൂടുതല്‍ സൂചനകളില്ല. ആവശ്യമുണ്ടെങ്കില്‍ സംഘത്തെ വിപുലീകരിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മനോജ് വധക്കേസ് എന്‍.ഐ.എക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.