You are Here : Home / News Plus

സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചില്ലെന്ന്‍ വി എസ്

Text Size  

Story Dated: Friday, September 05, 2014 11:03 hrs UTC

ഗവര്‍ണര്‍ പി.സദാശിവത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. വി.എസിനെ ക്ഷണിച്ചിരുവെന്ന് മുഖ്യമന്ത്രിയും പൊതുഭരണ വകുപ്പും അറിയിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വി.എസ്. പൊതുഭരണ വകുപ്പില്‍ നിന്ന് തനിക്ക് ലഭിച്ചത് വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങിനുള്ള കാര്‍ പാസ് മാത്രമാണ്. മറ്റ് ക്ഷണക്കത്തൊന്നും ലഭിച്ചിട്ടില്ല. എന്നെയോ സെക്രട്ടറിയേയോ ആരും ഫോണില്‍ പോലും വിളിച്ച് ക്ഷണിച്ചിട്ടില്ല. ഒരു പ്യൂണ്‍ കൊണ്ടുവന്ന കാര്‍ പാസാണ് ഒപ്പിട്ടുവാങ്ങിയത്. ഗവര്‍ണറുടെ ചായസല്‍ക്കാരമായിരുന്നില്ല അത്. സത്യപ്രതിജ്ഞാച്ചടങ്ങായിരുന്നു. ഇതിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ര്‍ക്കാര്‍ വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തുകയാണ്. ഇത് കുറ്റകരമായ വീഴ്ചയാണ്. ഇതിനെ കുറിച്ച് അന്വേഷണം നടത്തണം-വി.എസ്. ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.