You are Here : Home / News Plus

അമേരിക്കന്‍ കോമഡിതാരം ജൊവാന്‍ റിവേഴ്‌സ് അന്തരിച്ചു

Text Size  

Story Dated: Friday, September 05, 2014 10:59 hrs UTC

അമേരിക്കയിലെ വിഖ്യാത കോമഡിതാരം ജൊവാന്‍ റിവേഴ്‌സ് (81) അന്തരിച്ചു. ഹൃദയസ്തംഭനം വന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
നടി, തിരക്കഥാകൃത്ത്, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ പ്രശസ്തയായ ജൊവാന്‍ അലക്‌സാന്‍ഡ്ര റോസന്‍ബര്‍ഗ് എന്ന ജൊവാന്‍ റിവേഴ്‌സ് ഫാഷന്‍ പോലീസ് എന്ന സെലിബ്രിറ്റി ഷോയുടെ അവതാരക എന്ന നിലയിലാണ് ലോകമെങ്ങും അറിയപ്പെട്ടത്.ജൊവാന്‍ ആന്‍ഡ് മെലിസ്സ: ജൊവാന്‍ നോസ് ബെസ്റ്റ് എന്ന റിയാലിറ്റി സീരീസിലെ സഹതാരമായും റിവേഴ്‌സ് പേരെടുത്തു. മകള്‍ മെലിസ്സ റിവേഴ്‌സിനൊപ്പമാണ് ജൊവാന്‍ ഈ പരിപാടി അവതരിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.