You are Here : Home / News Plus

പി.സദാശിവം ഗവര്‍ണറായി ചുമതലയേറ്റു

Text Size  

Story Dated: Friday, September 05, 2014 04:07 hrs UTC

കേരളത്തിന്റെ ഇരുപത്തിമൂന്നാമത് ഗവര്‍ണറായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാവിലെ  ഒന്‍പത് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍ സദാശിവത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്‌കരിച്ചു. ഷീലാ ദീക്ഷിത് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് തമിഴ്‌നാട് സ്വദേശിയായ സദാശിവം ഗവര്‍ണറായി നിയമിതനാകുന്നത്. ഗവര്‍ണറായി നിയമിതനാവുന്ന രാജ്യത്തെ ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് സദാശിവം. വ്യാഴാഴ്ച വൈകിട്ടാണ് സദാശിവം കേരളത്തിലെത്തിയത്. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയായ സദാശിവം ഈ വര്‍ഷം ഏപ്രിലിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.