You are Here : Home / News Plus

മാഹിയില്‍ ദേശീയപാതയോരത്തെ മദ്യവില്പനശാലകള്‍ നീക്കണമെന്ന് കോടതി

Text Size  

Story Dated: Friday, September 05, 2014 04:05 hrs UTC

 മാഹിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലകള്‍ നീക്കം ചെയ്യാന്‍ ഉടന്‍ നടപടി തുടങ്ങണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ആകെ 64 മദ്യവില്പനശാലകള്‍ക്കാണ് മാഹിയില്‍ ലൈസന്‍സുള്ളത്. ഇവയില്‍ ഏതൊക്കെ അടച്ചുപൂട്ടണമെന്ന് തീരുമാനമെടുക്കാനും ഈ തീരുമാനം പരസ്യപ്പെടുത്താനും കോടതി പുതുച്ചേരി സര്‍ക്കാറിനോടും ദേശീയപാതാ അതോറിറ്റിയോടും ആവശ്യപ്പെട്ടു. മൂന്നുമാസത്തിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഡിസംബര്‍ മൂന്നാംവാരം വീണ്ടും വാദം കേള്‍ക്കും. അതിനും ഒരാഴ്ചമുമ്പ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ബന്ധപ്പെട്ട കക്ഷികള്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.