You are Here : Home / News Plus

സോളാര്‍: നടി ഉത്തര ഉണ്ണിയെ പൊലീസ് ചോദ്യം ചെയ്തു

Text Size  

Story Dated: Thursday, July 11, 2013 06:47 hrs EDT

സോളാര്‍ കേസുമായി ബന്ധപ്പെട്ട്  യുവനടി ഉത്തര ഉണ്ണിയെ പൊലീസ് ചോദ്യം ചെയ്തു.  കഴിഞ്ഞ വര്‍ഷം സരിത എസ്. നായരുടെ ചെലവില്‍ ഉത്തര പല തവണ വിമാന യാത്രകള്‍ നടത്തിയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചു.എറണാകുളത്തെ ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് സരിതയുമായി ബന്ധപ്പെട്ടവര്‍ വിമാന യാത്രകള്‍ നടത്തിയിരുന്നത്.  ഇവരുടെ രേഖകളിലാണ് ഉത്തര ഉണ്ണിയുടെ  യാത്രാ വിവരങ്ങള്‍ ലഭ്യമായത്. ഉത്തര  ടീം സോളാറിന്റെ ചെലവില്‍ രണ്ട ്തവണ ചെന്നൈയിലേക്ക് സഞ്ചരിച്ചതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സോളാര്‍ കമ്പനിയുടെ പരസ്യ ചിത്രങ്ങളിലും കലണ്ടറുകളിലും മോഡലാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ യാത്രകളെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More