You are Here : Home / News Plus

മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍.

Text Size  

Story Dated: Wednesday, September 03, 2014 07:24 hrs UTC

 സര്‍ക്കാറിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പി. യുമായ ശശി തരൂര്‍. സംസ്ഥാനം കടക്കെണിയിലായാലും പ്രതിച്ഛായ കളങ്കപ്പെടരുതെന്ന മുഖ്യമന്ത്രിയുടെ വാശിയും സമൂഹത്തില്‍ നല്ലപിള്ള ചമയാനുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമവുമാണ് നിരോധനത്തിലേക്ക് നയിച്ചതെന്ന് തരൂര്‍ കുറ്റപ്പെടുത്തി. സ്വകാര്യ വെബ്‌സൈറ്റിലെഴുതിയ ലേഖനത്തിലാണ് ഈ അഭിപ്രായ പ്രകടനം.

മദ്യ മാഫിയയുടെ ആളെന്ന് മുദ്ര കുത്തപ്പെടാതിരിക്കാനാണ് ഗാന്ധിയനായ കെ.പി.സി.സി. അധ്യക്ഷന്റെ സമ്മര്‍ദത്തിന് വഴങ്ങി മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. എന്നാല്‍, ഈ കിടമത്സരത്തിന് സംസ്ഥാനം വലിയ വില നല്‍കേണ്ടിവരും. ബാറുകളിലും ഡിസ്റ്റിലറികളിലും ജോലി ചെയ്യുന്ന ഇരുപതിനായിരത്തോളം പേര്‍ തൊഴില്‍രഹിതരാകും. ഇവരും ഇവരുടെ കുടുംബങ്ങളും സഹായത്തിനായി സര്‍ക്കാറിനെ സമീപിക്കും. സ്വതവേ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനത്തെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.