വടക്കന്‍ ഇറാഖില്‍ ഇസ് ലാമിക് സ്റ്റേറ്റ് (ഐ.എസ്) വിമതരുടെ നിയന്ത്രണത്തിലുള്ള അമര്‍ലി നഗരത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. തൊട്ടുപിന്നാലെ അമര്ലിയില് കുടുങ്ങിക്കിടക്കുന്ന ഷിയ തുര്‍ക്മെന്‍ വിഭാഗക്കാര്‍ക്ക് വിവിധ രാജ്യങ്ങളുടെ വിമാനങ്ങള്‍ ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിച്ചു.രണ്ടു മാസത്തിലേറെയായി ഐ എസ് വിമതര്‍ അമര്‍ലി നഗരം വളഞ്ഞിരിക്കുകയാണ്. 15,000 ത്തോളം പേരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വ്യോമാക്രമണത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
Comments