You are Here : Home / News Plus

ബാര്‍ വിഷയത്തില്‍ സുധീരനെതിരെ മന്ത്രി ബാബു

Text Size  

Story Dated: Sunday, August 24, 2014 05:00 hrs UTC

കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെതിരെ എക്സൈസ് മന്ത്രി കെ.ബാബു. മദ്യലഭ്യത കുറഞ്ഞാല്‍ മദ്യദുരന്തമുണ്ടാകുമെന്ന് പറഞ്ഞത് വി.എം സുധീരനാണെന്ന് ബാബു പറഞ്ഞു. കോടതിയില്‍ നിന്ന് ഉത്തരവ് ചോദിച്ചുവാങ്ങിയെന്ന സുധീരന്‍െറ ആരോപണം തെറ്റാണ്. ഭരണപക്ഷത്തുള്ള ചിലര്‍ പ്രതിപക്ഷത്തെപ്പോലെ പെരുമാറുകയാണ്. ഈ നിലപാട് പ്രതിപക്ഷ എം.എല്‍.എമാരെപ്പോലും അദ്ഭുതപ്പെടുത്തിയെന്നും ബാബു പറഞ്ഞു.
സംസ്ഥാനത്തെ മദ്യനിരോധവുമായി ബന്ധപ്പെട്ട് വി.എം സുധീരന്‍െറ നിലപാടില്‍ അതൃപ്തരാണ് കോണ്‍ഗ്രസിലെ നേതാക്കള്‍. സുധീരന്‍ ഒറ്റക്ക് മദ്യവിരോധിയാവുകയും ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ മദ്യലോബിയുടെ ആളാക്കുകയും ചെയ്യുന്ന രീതിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് നിലപാട് സ്വീകരിച്ചു എന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളുടെ അഭിപ്രായം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.