You are Here : Home / News Plus

312 ബാറുകള്‍ പൂട്ടാന്‍ ഉത്തരവായി

Text Size  

Story Dated: Saturday, August 23, 2014 05:11 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്തെ 312 ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. നോട്ടീസ് നല്‍കാതെയാകും ബാറുകള്‍ പൂട്ടുക. ബാറുകളില്‍ അവശേഷിക്കുന്ന മദ്യം ബീവറേജസ് കോര്‍പറേഷന്‍ വില നല്‍കി ഏറ്റെടുക്കും. പുതിയ മദ്യനയം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ബാറുകള്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളാന്‍ എക്സൈസ് കമ്മീഷണര്‍ക്കും ബെവ്കോ എം.ഡിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ലൈസന്‍സ് താല്‍ക്കാലികമാണെന്നും അതത് സമയത്തെ സര്‍ക്കാറുകളുടെ നയങ്ങള്‍ക്ക് ഇത് വിധേയമായിരിക്കുമെന്നുമുള്ള വ്യവസ്ഥക്കനുസരിച്ചാണ് ബാറുകള്‍ പൂട്ടുന്നത്. ലൈസന്‍സ് പുതുക്കി നല്‍കുമ്പോള്‍ ഉള്‍ക്കൊള്ളിച്ച വ്യവസ്ഥകളാണിത്. ലൈസന്‍സ് ഫീസിന് ആനുപാതികമായ തുക ഉടമകള്‍ക്ക് മടക്കി നല്‍കും. 39 കോടി രൂപയാണ് ഇങ്ങനെ മടക്കി നല്‍കുക.
എല്ലാ ജില്ലകളിലും ഒരേസമയത്താണ് ബാറുകള്‍ പൂട്ടാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ക്ളബുകളുടെ ബാര്‍ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.