You are Here : Home / News Plus

മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസ് പി.എ.സി ചെയര്‍മാനായി ചുമതലയേറ്റു

Text Size  

Story Dated: Wednesday, August 20, 2014 04:09 hrs UTC

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസ് പാര്‍ലമെന്‍റിന്‍െറ പബ്ളിക് അകൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനായി ചുമതലയേറ്റു. പാര്‍ലമെന്‍റിന്‍െറ മേശപ്പുറത്ത് വെച്ച സി.എ.ജി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നത് പി.എ.സിയാണ്. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം അടുത്തയാഴ്ച നടക്കും.
പാര്‍മെന്‍റിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്കാണ് പി.എ.സി ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ കഴിയില്ലെന്ന സ്പീക്കറുടെ ഉത്തരവിനിടയിലും പി.എ.സി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കിയത് ശ്രദ്ധേയമായി.
പരമാവധി 22 അംഗങ്ങളുള്ള പി.എ.സി എല്ലാ വര്‍ഷവും പുനഃസംഘടിപ്പിക്കും. ലോക്സഭയില്‍ നിന്ന് 15 പേരെയും രാജ്യസഭയില്‍ നിന്ന് ഏഴില്‍ കൂടാതെ അംഗങ്ങളെയുമാണ് പി.എ.സിയിലേക്ക് തെരഞ്ഞെടുക്കുന്നത്. തങ്ങളുടെ മുന്നില്‍ വരുന്ന എല്ലാ വിഷയങ്ങളും കൃത്യമായി പരിശോധിക്കാന്‍ ശ്രമിക്കുമെന്ന് സ്ഥാനമേറ്റശേഷം കെ.വി തോമസ് പറഞ്ഞു. ബി.ജെ.പിയുടെ മുരളി മനോഹര്‍ ജോഷിയായിരുന്നു യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് പി.എ.സി ചെയര്‍മാന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.