You are Here : Home / News Plus

കെ.എം.എം.എല്‍. പ്ലാന്റില്‍ രണ്ടാംദിവസവും വാതകച്ചോര്‍ച്ചയുണ്ടായതായി എ.ഡി.ജി.പി

Text Size  

Story Dated: Tuesday, August 12, 2014 03:31 hrs UTC

കെ.എം.എം.എല്‍. കമ്പനിയിലെ പ്ലാന്റില്‍ രണ്ടാംദിവസവും വാതകച്ചോര്‍ച്ചയുണ്ടായതായി എ.ഡി.ജി.പി. എ.ഹേമചന്ദ്രന്‍ പറഞ്ഞു. കെ.എം.എം.എല്‍. ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഏജന്‍സികളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ആദ്യ ദിവസം പ്ലാന്റ് ഡി 203ല്‍ വാതകം ചോര്‍ന്നതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. രണ്ടാംദിവസം വാതകച്ചോര്‍ച്ചയുണ്ടാെയന്ന വാര്‍ത്ത കമ്പനി നിഷേധിച്ചിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധം കാരണം സര്‍ക്കാര്‍ അന്വേഷണം എ.ഡി.ജി.പി.യെ ഏല്‍പ്പിക്കുകയായിരുന്നു. വിവിധ ഏജന്‍സികള്‍ ദിവസങ്ങളായി നടത്തിയ അന്വേഷണത്തില്‍, രണ്ടാംദിവസം പ്ലാന്റ് 200ലെ ഡി 201 ക്ലോറിനേറ്ററില്‍ വാതകച്ചോര്‍ച്ചയുണ്ടായതായി കണ്ടെത്തി. ആദ്യ ദിവസം വാതകച്ചോര്‍ച്ചയുണ്ടായ പ്ലാന്റ് ഡി 203ന്റെ പ്രവര്‍ത്തനം അന്നുതന്നെ നിര്‍ത്തിവച്ചു. തുടര്‍ന്ന് 201ാം നമ്പര്‍ പ്ലാന്റ് പ്രവര്‍ത്തിെച്ചങ്കിലും രാത്രിയോടെ തെര്‍മൊലൈനിലുണ്ടായ തകരാര്‍ കാരണം ഈ പ്ലാന്റില്‍ വാതകം ചോര്‍ന്നതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.