You are Here : Home / News Plus

വെഞ്ഞാറമൂട് ശശി ആര്‍.എസ്.പിയിലേക്ക്

Text Size  

Story Dated: Monday, August 11, 2014 06:31 hrs UTC

തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.ഐ തിരുവനന്തപുരം ജില്ലാ മുന്‍ സെക്രട്ടറി വെഞ്ഞാറമൂട് ശശി ആര്‍.എസ്.പിയിലേക്ക്. ആര്‍.എസ്.പി നേതാവും തൊഴില്‍ മന്ത്രിയുമായ ഷിബു ബേബിജോണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
ആര്‍.എസ്.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ശശി മാധ്യമങ്ങളോട് പറഞ്ഞു. സി.പി.ഐയില്‍ നിന്ന് നാളെ രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച ചേരുന്ന ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ശശിയുടെ പാര്‍ട്ടി പ്രവേശം സംബന്ധിച്ച് തീരുമാനങ്ങളെടുക്കുമെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.