You are Here : Home / News Plus

മാണിയെ എല്‍ഡിഎഫിലേക്ക് വലിച്ചു കയറ്റേണ്ടെന്നു വിഎസ്

Text Size  

Story Dated: Wednesday, August 06, 2014 04:00 hrs UTC



എല്‍ഡിഎഫിലേക്ക് ഇപ്പോള്‍ ആളെ വലിച്ചു കയറ്റേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കെഎം മാണിയും കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയ കാര്യം അറിയില്ല. കോണ്‍ഗ്രസ് നേതൃത്തിലുള്ള സര്‍ക്കാരിന്റെ അഴിമതി തുറന്നു കാണിച്ചാണ് ഇടതുമുന്നണി മുന്നോട്ട് പോകുന്നത്.
ആ അഴിമതി സര്‍ക്കാരിന്റെ ഭാഗമാണ് കെഎം മാണിയും കൂട്ടരുമെന്നും വിഎസ് കുറ്റപ്പെടുത്തി.
 
യുഡിഎഫില്‍നിന്ന് അഞ്ചോ എട്ടോ അംഗങ്ങളെ ഇപ്പോള്‍ എടുക്കേണ്ടതില്ല. ഇടതുമുന്നണിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും ഓഫറുമായി വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
 
അനധികൃത കൈയേറ്റങ്ങള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ചെലവന്നൂരിലെ ഡിഎല്‍എഫ് ഫ്ളാറ്റും കാപിക്കോ റിസോര്‍ട്ടും പൊളിച്ച് നീക്കുന്നതിനുള്ള ചെലവ് അവരില്‍നിന്ന് തന്നെ ഈടാക്കണം. കൈയേറ്റങ്ങള്‍ തടയുന്നതിന് ജനങ്ങള്‍ തന്നെ മുന്നോട്ട് വരണമെന്നും വി എസ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.