You are Here : Home / News Plus

ഗാസ; മരണസംഖ്യ 1115 ആയി

Text Size  

Story Dated: Wednesday, July 30, 2014 04:08 hrs UTC

ഗാസയില്‍ മൂന്നാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 1115 കടന്നു. 53 ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു. 1.83 ലക്ഷം പേര്‍ ക്യാമ്പുകളില്‍ അഭയംതേടിയെന്നാണ് യു.എന്‍.കണക്ക്.പലസ്തീനില്‍ ദീര്‍ഘകാലയുദ്ധത്തിന് തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയില്‍ ഇസ്രായേലിന്റെ ബോംബുവര്‍ഷവും' തുടങ്ങി. ഗാസയിലെ ഏകവൈദ്യുതി നിലയവും തുറമുഖവും ബോംബാക്രമണത്തില്‍ തകര്‍ന്നു. ബുറെജിയിലെ അഭയാര്‍ഥി ക്യാമ്പ്, ഗാസ സിറ്റി എന്നിവിടങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 104 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഗാസ സിറ്റിയിലെ പാര്‍ക്കില്‍ കളിക്കുകയായിരുന്ന ഒന്‍പത് കുട്ടികളും മരിച്ചവരില്‍പ്പെടും. യു.എന്‍. ദൗത്യസംഘാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹമാസിന്റെ മുന്‍ പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയയുടെ വീട് റോക്കറ്റ് ആക്രമണത്തില്‍ നിലംപൊത്തി. ഹനിയയും കുടുംബാംഗങ്ങളും വീട്ടിലില്ലാത്ത സമയത്തായിരുന്നു ആക്രമണം. ഏറ്റുമുട്ടലില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.