You are Here : Home / News Plus

ഡല്‍ഹി: കേജരിവാള്‍ വീണ്ടും അണിയറയില്‍

Text Size  

Story Dated: Monday, July 21, 2014 07:24 hrs UTC

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെ എഎപി അധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ ഇന്ന് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിനെ കാണും. കോണ്‍ഗ്രസ് പിന്തുണയോടെ വീണ്ടും അധികാരത്തിലേറാനാണ് എഎപി ശ്രമിക്കുന്നത്.

ഡല്‍ഹിയില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്ന് ബിജെപി ഞായറാഴ്ച അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് നേതൃത്വത്തിന്റെ ഈ തീരുമാനം. എത്രയും വേഗം തെരഞ്ഞെടുപ്പു നടത്തണമെന്ന് ബിജെപി ലഫ്. ഗവര്‍ണറെ അറിയിക്കും.

ബിജെപി അധ്യക്ഷനായ അമിത് ഷായും സംസ്ഥാന അധ്യക്ഷനായി സതീഷ് ഉപാധ്യയും ചുമതലയേറ്റ ശേഷമാണു ഡല്‍ഹി ഭരണം പിടിച്ചെടുക്കാനുള്ള നീക്കം പാര്‍ട്ടി ശക്തമാക്കിയിരിക്കുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.