You are Here : Home / News Plus

ഗാസ: മരണം 300 കവിഞ്ഞു

Text Size  

Story Dated: Saturday, July 19, 2014 06:01 hrs UTC

പത്തുദിവസം നീണ്ട വ്യോമാക്രമണത്തിനു ശേഷം ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധവും തുടങ്ങിയതോടെ മരണം 300 കവിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ തെക്കന്‍ നഗരമായ ഖാന്‍യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേര്‍ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 306 ആയി. അഞ്ച് വര്‍ഷത്തിനു ശേഷമാണ് ഇസ്രായേല്‍ ഗാസയില്‍ കരയുദ്ധത്തിനിറങ്ങിയത്. മെഡിറ്ററേനിയന്‍ തീരത്തുനിന്ന് ഇസ്രായേല്‍ നാവികസേനയും ഗാസാമുനമ്പിലേക്ക് ഷെല്ലാക്രമണം തുടരുകയാണ്. അതിനിടെ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇന്ന് മേഖലയിലെത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.