You are Here : Home / News Plus

ഈജിപ്തിന്‍െറ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചു

Text Size  

Story Dated: Tuesday, July 15, 2014 07:48 hrs UTC

ഗാസയില്‍  ഈജിപ്ത് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ മന്ത്രിസഭ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ ചൊവ്വാഴ്ച പ്രാദേശിക സമയം ഒമ്പത് മണിക്ക് നിലവില്‍ വരും. എന്നാല്‍ നിര്‍ദേശം ഫലസ്തീന്‍ പോരാളി സംഘമായ ഹമാസ് അംഗീകരിച്ചി െല്ലന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രശ്നം ശാശ്വതമായി തീര്‍ക്കാനുള്ള തയതന്ത്ര നീക്കമില്ലാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ കഴിയി െല്ലന്ന് ഹമാസ് അറിയിച്ചു. ഇസ്രായേലിന് മുമ്പില്‍ കീഴടങ്ങാനുള്ള നിര്‍ദേശമാണ് ഈജിപ്ത് മുന്നോട്ട് വെച്ചതെന്നും ഹമാസ് ആരോപിച്ചു. ഇസ്രായേല്‍ തടവിലാക്കിയ ഫലസ്തീനികളെ മോചിപ്പിക്കണമെന്നും ഗസ്സക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഹമാസിന്‍െറ സായുധ വിഭാഗമായ ഖസാം ബ്രിഗേഡ്സും ഈജിപ്തിന്‍െറ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി. വെടിനിര്‍ത്തലിന്‍െറ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഉപാധികളില്ലാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്നും സംഘടന അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.