You are Here : Home / News Plus

പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു

Text Size  

Story Dated: Monday, July 14, 2014 10:12 hrs UTC

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രി രാംനായിക് യുപി ഗവര്‍ണറാകും. ഒ.പി. കോഹ്‌ലി (ഗുജറാത്ത്), ബി.ഡി. ഠണ്ഡന്‍ (ഛത്തിസ്ഗഡ്), കേസരിനാഥ് ത്രിപാഠി (പശ്ചിമബംഗാള്‍), പി.സി. ആചാര്യ (നാഗാലാന്‍ഡ്) എന്നിവരാണ് മറ്റു ഗവര്‍ണര്‍മാര്‍. ആകെ എട്ട് ഗവര്‍ണര്‍മാരുടെ ഒഴിവാണുള്ളത്.

യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവച്ച് പുറത്തുപോകണമെന്ന് ബിജെപി സര്‍ക്കാര്‍ നിര്‍ദേശം നല്കിയിരുന്നു. ഇതേതുടര്‍ന്നാണ് പകരം പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുന്നത്.
അതേസമയം, കേരളത്തിലെ ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും ആദ്യപട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ല. ആന്ധ്ര ഗവര്‍ണര്‍ സ്ഥാനം അദ്ദേഹത്തിനു നല്കുമെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.