You are Here : Home / News Plus

ബ്രസീലിനു കപ്പുനേടാന്‍ ഇനിയും സമയമുണ്ട്: ബെന്റില ഡിക്കോത്ത

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, July 03, 2014 10:36 hrs UTC



അശ്വമേധത്തില്‍ പ്രമുഖരുടെ കളിയെഴുത്ത് തുടരുന്നു.ഇന്ന് ഇന്ത്യന്‍ ഫുട്ബോള്‍ വനിതാ താരം ബെന്റില ഡിക്കോത്തയുടെ ലോകകപ്പ് അവലോകനം


ഫുട്‌ബോള്‍ എന്നത്‌ പ്രവചനങ്ങള്‍ക്കതീതമായ ഒരു മത്സരമാണ്‌. അവിടെ അവസാനറൗണ്ടില്‍ ആരു വിജയിക്കും എന്ന്‌ നമുക്കൊരിക്കലും പറയാനാകില്ല. ഗ്രൂപ്പ്‌ മത്സരങ്ങളില്‍ എളുപ്പത്തില്‍ വിജയിച്ചു കയറുന്നവര്‍ക്ക്‌ പിന്നീടേങ്ങാട്ട്‌ ഫോം നഷ്‌ടെപ്പടാം. ഗ്രൂപ്പ്‌ മത്സരങ്ങളില്‍ നിന്നും കഷ്‌ടിച്ച്‌ കര കയറിയവരായിരിക്കാം ചിലേപ്പാള്‍ ഫൈനലിലെത്തുക. ഇതൊക്കെ ഫുട്‌ബോളിന്റെ മാത്രം സവിശേഷഷതയാണ്‌. ഇവിടെ പ്രവചനം അസാധ്യമാണ്‌. എങ്കിലും ബ്രസീലില്‍ വെച്ചു നടക്കുന്ന മത്സരം ബ്രസീല്‍ ടീമിനും ഒരു പ്ലസ്‌ പോയന്റാണ്‌. കൂടാതെ വര്‍ഷങ്ങളായി പരിശീലനം നല്‍കി ഊതിക്കാച്ചിയെടുത്ത മികച്ച താരങ്ങളെ തന്നെയാണ്‌ ബ്രസീലും കണ്ടെത്തിയിരിക്കുന്നത്‌.

സ്‌പെയിനിന്‍റെ  പരാജയം പാഠമാണ്. താരതേമ്യന ശക്തരാരും ഗ്രൂപ്പിലില്ലെങ്കിലും അര്‍ജന്റീനയും മെസിയുടെ മികവില്‍ ഫൈനലിലെത്താന്‍ സാധ്യതയുള്ള ടീമാണ്‌. ഇറ്റലിയും ഇംഗ്ലണ്ടും പ്രതീക്ഷ നശിപ്പിച്ചു. വെയ്‌ന്‍ റൂണി എക്‌സ്‌പീരിയന്‍സ്‌ ഉള്ള കളിക്കാരനായിരുന്നു. എന്നാല്‍ ഫിറ്റ്‌നസ്‌ കൂടി നിലനിര്‍ത്തുന്നതില്‍ അദ്ദേഹവും പരാജയോപ്പെട്ടു.

പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെറ്റ പരിക്ക്‌ അവരേ കാര്യമായി] ബാധിച്ചു. ക്ലബ്‌ ചാമ്പ്യന്‍ഷിപ്പുകളുടെ ബാക്കിപ്രതമാണ്‌ ഇത്തരം പരിക്കെറ്റ കളിക്കാര്‍. അവിടെ നിന്നും ദേശീയ ടീമിലേക്കു വരുമ്പോള്‍ കളിക്കാരനെ സംബന്ധിച്ച്‌ ഒരു മോശം സമയമാകും ഈ പരിക്ക്‌ മൂലം ഉണ്ടാവുക. പിന്നെ ഇത്‌ ടോട്ടല്‍ ഫുട്‌ബോള്‍ ആണ്‌. അതു കൊണ്ടുതന്നെ ചില അവസരങ്ങളില്‍ മാത്രമേ വ്യക്തിഗത പ്രകടനം വലുതാകാറുള്ളൂ. ബാക്കിെയാക്കെ ടീമിനു വേണ്ടിയാണ്‌.
                    ഇത്തവണ പലരും സീനിയര്‍ താരങ്ങളെ തഴഞ്ഞിട്ടുണ്ട്‌. യുവത്വത്തിന്റെ ഊര്‍ജ്വസ്വലത കളിയില്‍ വലിയ ഗുണം ചെയ്തു.  നാലു വര്‍ഷം കഴിഞ്ഞാണ്‌ ഒരു ലോകകപ്പ്‌ വരുന്നത്‌. ഈ നാലു വര്‍ഷവും അതേ ഫോം നിലനിര്‍ത്താനാവുക എന്നത്‌ ഒരു കളിക്കാരനെ സംബന്ധിച്ച്‌ വളരെ ദുഷ്‌കരമാണ്‌. പിന്നെ കോച്ചിംഗ്‌. കോച്ചിന്‌ ഏറ്റവും കൂടുതല്‍ വിശ്വാസമുള്ള കളിക്കാരെ തന്നെയാണ്‌ തിരെഞ്ഞടുത്തിരിക്കുന്നത്‌. എക്‌സ്‌പീരിയന്‍സ്‌ വലിെയാരു ഘടകമാണേങ്കിലും യുവത്വത്തിന്‌ അതിന്‍റെതായ ഗുണവുമുള്ളത് ലോകകപ്പില്‍ ഉടനീളം നാം കണ്ടു.

ഒരു കളിക്കാരനെ സംബന്ധിച്ച്‌ ലോകകപ്പ്‌ നഷ്‌ടെപ്പടുക എന്നത്‌ വലിയ നഷ്‌ടമാണ്‌. കഴിവുണ്ടായിട്ടും അങ്ങനെ നഷ്‌ടം സംഭവിച്ച ചില മികച്ച കളിക്കാര്‍ ഈ ലോകകപ്പിന്റെ മറ്റൊരു കാഴ്‌ചയാണ്‌. രാജ്യം യോഗ്യത നേടാത്തതിനാല്‍ കളിക്കാനാവാതെ പോയ ചില കളിക്കാരുണ്ട്‌. എന്നെ സംബന്ധിച്ച്‌ നോക്കിയാല്‍ ആദ്യത്തെ ആഗ്രഹം ഇന്ത്യക്കു വേണ്ടി കളിക്കണെമന്നതാണ്‌. പിന്നെ ഏഷ്യന്‍ ഗെയിംസില്‍ കളിക്കണെമന്നതാകും. പിന്നെ വരുന്നത്‌ ഒളിമ്പിക്‌സില്‍ പങ്കെടുക്കണെമന്നതാണ്‌. പിന്നെയുള്ള ആഗ്രഹം ലോകകപ്പില്‍ കളിക്കണെമന്നതാണ്‌. ഇതൊക്കെയാണ്‌ നമ്മുടെ ആഗ്രഹം. അതുപോലെ ഏതു കളിക്കാരനും ലക്ഷ്യം ലോകകപ്പാണ്‌. അതിനപ്പുറം ഒന്നുമില്ല. രാജ്യം യാഗ്യത നേടാനാവാത്തതിനാല്‍ കളിക്കാനാവാത്ത മികച്ച കളിക്കാര്‍ ഒരുപാടുണ്ട്‌. അവര്‍ക്കുണ്ടാകുന്ന നഷ്‌ടങ്ങള്‍ വളരെ വലുതാണ്‌. പിന്നീട്‌ നാലു വര്‍ഷം കഴിഞ്ഞാണ്‌ അടുത്ത ലോകകപ്പ്‌. അതിനു വേണ്ടി കാത്തിരിക്കേണ്ടി വരിക നിരശാജനകമാണ്‌. മാത്രമല്ല, അത്തരം മികച്ച കളിക്കാരുടെ പ്രകടനം കാണാനാവാതെ വരിക നമ്മുടെയും നഷ്‌ടമാണ്‌.

ഇത്തവണ ഉച്ചയ്ക്കും കളിയുണ്ടായിരുന്നു‌. ആ സമയത്ത്‌ ഐസ്‌പാക്ക്‌ വച്ചാണ് പലരും കളിച്ചത്.ഇതിനൊക്കെ ഹൈ ടെക്‌നോളജിയാണ്‌ അവര്‍ ഉപേയാഗിക്കുന്നത്‌. കാലാവസ്ഥ വലിയൊരു ഘടകമാണ്‌. കളിക്കാരെ അതു കാര്യമായി ബാധിക്കും. പക്ഷേ ഇതിനെയല്ലം അതിജീവിച്ച്‌ അവര്‍ കളിക്കും എന്നതുറപ്പാണ്‌.

ഫുട്‌ബോളിലേക്ക്‌ കൂടുതല്‍ ആളുകള്‍ വരണെമങ്കില്‍ ഇവിടെ വന്നാല്‍ അവരുടെ ഭാവി സുരക്ഷിതമാവും എന്ന തോന്നലുണ്ടാകണം. അങ്ങെനെയാരു തോന്നലുണ്ടാക്കാന്‍ ബന്ധെപ്പട്ടവര്‍ക്ക്‌ കഴിയണം. എന്നെപ്പോലെ ചിലര്‍ക്ക്‌ ഞങ്ങളുടെ ഭാവി സുരക്ഷിതമായി. പക്ഷേ എന്റെ അറിവില്‍ തന്നെ എത്രയോ പേരുണ്ട്‌. ഒന്നുമല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍. അത്‌ ഫുട്‌ബോള്‍ കളിച്ചതിന്റെ പേരില്‍ മാത്രമാണ്‌. ഫുട്‌ബോള്‍ കളിച്ചതുകൊണ്ട്‌ ഞങ്ങളുടെ ജീവിതം വെറുതെ പോകില്ല എന്നു കളിക്കാര്‍ക്കു കൂടി തോന്നണം. നമുക്ക്‌ ക്രിക്കറ്റ്‌ കളിക്കാം. ജീവിതം വെറുതെ പോകില്ല. ഞാനിപ്പോള്‍ ക്രിക്കറ്റുമായി അസോസിയേറ്റ്‌ ചെയ്യുന്നയാളാണ്‌. അതു കൊണ്ട്‌ എനിക്കറിയാം. ടിസി മാത്യുസാര്‍ പറഞ്ഞത്‌ നിങ്ങളില്‍ ആരെങ്കിലുമൊരാള്‍ എവിടെ നിന്നെങ്കിലും ക്രിക്കറ്റിലേക്കു വന്നു കഴിഞ്ഞാല്‍ പിന്നെ അയാളുടെ ജീവിതം പേടിക്കേണ്ടതില്ല എന്നാണ്‌. ആ ഒരു സുരക്ഷിത്വം ഫുട്ബോളില്‍ ലഭിക്കില്ല. അതു ലഭിചെങ്കില്‍ മാത്രമേ നമ്മുടെ നാട്ടിലും ഒരു ഫുട്‌ബോള്‍ ദൈവമുണ്ടാകൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.