You are Here : Home / News Plus

ശശി തരൂരിനെതിരായ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഉത്തരവിട്ടു

Text Size  

Story Dated: Wednesday, July 02, 2014 04:45 hrs UTC

ന്യൂഡല്‍ഹി: സുനന്ദപുഷ്കറിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശിതരൂര്‍ ഇടപെട്ടതായ ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ഉത്തരവിട്ടു.വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ എയിംസ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
ശശി തരൂരിനെതിരായി എയിംസ് അധികൃതരുടെ പരാതി ലഭിച്ചിരുന്നതായി കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഡോക്ടര്‍ സുധീര്‍ ഗുപ്ത ആരോഗ്യമന്ത്രാലയത്തിനും ചീഫ് വിജിലന്‍സ് കമ്മീഷനും റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ ഇടപ്പെട്ടതായി കാണിച്ച് കത്ത് നല്‍കിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.