You are Here : Home / News Plus

ചെല്ലിനിയെ കടിച്ചതിന് സുവാരസ് മാപ്പുപറഞ്ഞു

Text Size  

Story Dated: Tuesday, July 01, 2014 04:19 hrs UTC

ഇറ്റലി ഡിഫന്‍ഡര്‍ ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിന് ഫിഫ വിലക്കേര്‍പ്പെടുത്തിയ യുറുഗ്വായ് സ്‌ട്രൈക്കര്‍ ലീയിസ് സുവാരസ് ട്വിറ്ററിലൂടെ മാപ്പുപറഞ്ഞു. കളിയ്ക്കിടെ ഇനി ആരെയും കടിക്കില്ലെന്ന് അദ്ദേഹം സത്യംചെയ്തു. വീട്ടിലിരുന്ന് ശാന്തമായി ചിന്തിച്ചപ്പോഴാണ് തെറ്റ് മനസിലായത്. രാജ്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി കളിക്കുകയെന്ന ലക്ഷ്യം മാത്രമെ തനിക്കുണ്ടായിരുന്നുള്ളു. എന്നാല്‍ കളിക്കിടെ കടിയേറ്റ് ചെല്ലിനിക്ക് പരിക്കേറ്റു. ചെല്ലിനിയോടും ഫുട്‌ബോള്‍ ലോകത്തെ എല്ലാവരോടും മാപ്പുപറയുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.