ഇറാഖിലെ തിക്രിത്തില്‍ മലയാളി നഴ്സുമാര്‍ ജോലിചെയ്യുന്ന ആശുപത്രിവളപ്പില്‍ ബോംബ് സ്ഫോടനം. അത്യാഹിതവിഭാഗത്തിനുമുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് രോഗികള്‍ മരിച്ചു. മലയാളി നഴ്സുമാരില്‍ ചിലര്‍ ബന്ധുക്കള്‍ മുഖേനയാണ് വിവരം നാട്ടിലറിയിച്ചത്.സുന്നി സായുധ വിമത വിഭാഗം കൈയടക്കിയ തിക്രീത് തിരിച്ചുപിടിക്കാന്‍ സൈന്യം നടപടി തുടങ്ങിയതോടെ വിമതരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. ഇറാഖ് സൈനിക ഹെലികോപ്ടര്‍ തിക്രീത് യൂനിവേഴ്സിറ്റി കാമ്പസില്‍ കഴിഞ്ഞദിവസം വെടിവെപ്പ് നടത്തിയിരുന്നു.
Comments