You are Here : Home / News Plus

എസ്.പി രാഹുല്‍ ആര്‍ നായര്‍ക്കെതിരെ അന്വേഷണം തുടങ്ങി

Text Size  

Story Dated: Saturday, June 14, 2014 03:08 hrs UTC

 പത്തനംതിട്ട എസ്.പി. രാഹുല്‍ ആര്‍. നായര്‍ ക്വാറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം. പോളിനോട് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് വെള്ളിയാഴ്ച മുതല്‍ അന്വേഷണം തുടങ്ങി. പത്തനംതിട്ടയിലെ എട്ട് ക്വാറി ഉടമകളില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. ഇന്റലിജന്‍സ് എ.ഡി.ജി.പി. പോലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് പ്രാഥമിക വിവരം. ആഭ്യന്തര സെക്രട്ടറിയുടെയും ഡി.ജി.പി.യുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ നായരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തതാണ്. എന്നിട്ടും രാഹുല്‍ നായരോട് സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിച്ചതില്‍ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരില്‍ അമര്‍ഷമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.