You are Here : Home / News Plus

പിതാവിനെ കൊന്ന കേസില്‍ രണ്ടുമക്കള്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, June 11, 2014 04:23 hrs UTC

പിന്തുടര്‍ച്ചാവകാശികളാവാന്‍വേണ്ടി അച്ഛനെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടുമക്കളെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. താമരശ്ശേരി കോരങ്ങാട് എരഞ്ഞോണ വീട്ടില്‍ അബ്ദുള്‍ കരീമിനെ (48) കൊലപ്പെടുത്തിയ കേസിലാണ് അദ്ദേഹത്തിന്റെ മക്കളായ മിഥിലാജ് (24), ഫിര്‍ദൗസ് (22) എന്നിവര്‍ അറസ്റ്റിലായത്. 2013 സപ്തംബര്‍ 28-നാണ് കരീം കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കുവൈത്തില്‍ ബിസിനസ് നടത്തുകയായിരുന്ന അബ്ദുള്‍ കരീം ശ്രീലങ്കക്കാരിയെ വിവാഹം ചെയ്തിരുന്നു. ബാഗ്ലൂരില്‍ എം.ബി.എ. കഴിഞ്ഞശേഷം മൂത്ത മകനായ മിഥിലാജ് കുവൈത്തിലെത്തിയപ്പോഴാണ് ഈ വിവരം അറിയുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് മിഥിലാജിനെതിരെ കേസെടുത്തപ്പോള്‍ സഹായിക്കാന്‍ കരീം ചെല്ലാത്തതും വൈരാഗ്യത്തിനിടയാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.