You are Here : Home / News Plus

കറാച്ചി വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം; 23 മരണം

Text Size  

Story Dated: Monday, June 09, 2014 05:14 hrs UTC

പാകിസ്താനിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് ജീവനക്കാരും അടക്കം 23 പേര്‍ കൊല്ലപ്പെട്ടു. അര്‍ധരാത്രിയോടെ വിമാനത്താവളത്തിലെ പഴയ ടെര്‍മിനലിലായിരുന്നു ആക്രമണം.വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ച എഴംഗ തോക്കുധാരികള്‍ ആക്രമണം നടത്തുകയായിരുന്നു. ഗ്രനേഡുകളും അക്രമികള്‍ ഉപയോഗിച്ചു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ഏഴ് തീവ്രവാദികളെയും വധിച്ചതായി പാകിസ്താന്‍ പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിനും റണ്‍വേക്കും വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. വിമാനത്താവളത്തിനുള്ളിലും പുറത്തും കൂടുതല്‍ സുരക്ഷാസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.