You are Here : Home / News Plus

അനധികൃത പണമിടപാടുകാര്‍ക്കെതിരെ കാപ്പ നിയമം ചുമത്തും: രമേശ് ചെന്നിത്തല

Text Size  

Story Dated: Saturday, May 31, 2014 06:28 hrs UTC

ഓപ്പറേഷന്‍ കുബേരയുടെ അടുത്ത ഘട്ടത്തില്‍ പിടിക്കപ്പെടുന്ന അനധികൃത പണമിടപാടുകാര്‍ക്കെതിരെ കാപ്പ നിയമം (കേരള ആന്റി സോഷ്യല്‍ പ്രിവന്‍സ് ആക്ട്) ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മണി ചെയിന്‍ നടത്തുന്നവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ഗുണ്ടാ നിയമം അനുസരിച്ച് പിടിയിലാവുന്നവരുടെ കരുതല്‍ തടങ്കല്‍ ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ചെന്നിത്തല പറഞ്ഞു.
ഇതിനുവേണ്ടി ഐ.പി.സി, സി.ആര്‍.പി.സി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഓപ്പറേഷന്‍ കുബേരയ്ക്ക് തുരങ്കം വയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങളൊന്നും വിലപ്പോവില്ല. ഇത്തരക്കാരെ സര്‍ക്കാര്‍ ശക്തമായി നേരിടും. രജിസ്‌ട്രേഷന്‍, സഹകരണ വകുപ്പുകളെ ഏകോപിപ്പിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കുന്നത്. ഇതില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലും അനുവദിക്കില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.